സന്പത്ത് ഡൽഹിയിലെ കേരള പ്രതിനിധി
ന്യൂഡൽഹി: കേരള സർക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി എ. സന്പത്തിനെ നിയമിച്ചു. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഡൽഹിയിലെ കേരള ഹൗസിൽ സന്പത്തിന് പ്രത്യേക ഓഫീസും വാഹനവും ലഭ്യമാക്കും. ഇതോടൊപ്പം സന്പത്തിന്‍റെ ഓഫീസിൽ രണ്ട് സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റുമാരുടെ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. ഇതോടൊപ്പം ഒരു ഡ്രൈവറും പ്യൂണും ഓഫീസിൽ ഉണ്ടാവും.
2009 മുതൽ 2019 വരെ നീണ്ട പത്ത് വർഷക്കാലം ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയായി പ്രവർത്തിച്ച സന്പത്ത് ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അടൂർ പ്രകാശിനോട് പരാജയപ്പെട്ടിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടു മാസം തികയും മുന്‍പാണ് സന്പത്തിന് പുതിയ പദവി നൽകി കേരള സർക്കാർ ഡൽഹിയിലേക്ക് അയക്കുന്നത്.

