യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജി​ലെ സംഘർഷം: എസ്.എഫ്.ഐ പ്രവർത്തകരെ രൂക്ഷമായി വിമർശിച്ച് തോ​മ​സ് ഐ​സ​ക്


തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ അക്രമികളെ തള്ളി മന്ത്രി തോമസ് ഐസക്. അക്രമം നടത്തിയ എസ്.എഫ്.ഐക്കാർ സംഘടനയ്ക്ക് അപമാനമാണെന്നും അവരെ തിരുത്തുമെന്നും ഐസക് പറഞ്ഞു.

ക്യാന്പസ്സുകളിലെ അക്രമങ്ങളിൽ എന്നും എസ്.എഫ്.ഐക്കാരാണ് ഇരയായിരുന്നതെന്നും എല്ലായിടത്തും എസ്.എഫ്.ഐ ആക്രമണത്തിന്‍റെ ആളുകളെന്ന പ്രചാരണം ശരിയല്ലെന്നും മന്ത്രി പറഞ്ഞു. സംഘടനയുടെ നയസമീപനങ്ങളിൽ തിരുത്തൽ വേണമെന്നും അതു തിരുത്തി തന്നെ മുന്നോട്ടു പോകുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed