കണ്ണൂരിൽ കടന്നൽ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു


പേരാവൂർ‍: കണ്ണൂർ മുഴക്കുന്നിൽ കടന്നലിന്‍റെ കുത്തേറ്റ് മരംവെട്ട് മധ്യവയസ്കൻ മരിച്ചു. മുഴക്കുന്ന് മുടക്കോഴി സ്വദേശി മൗവ്വഞ്ചേരി ബാബു (55) ആണ് മരിച്ചത്. റബർ മരം മുറിക്കുന്നതിനിടെയാണ് ബാബുവിന് കടന്നലിന്‍റെ കുത്തേറ്റത്. മരം വീഴുന്നതിനിടെ സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് കടന്നലുകൾ കൂട്ടത്തോടെ ഇളകിവന്ന് ആക്രമിക്കുകയായിരുന്നു. ബാബുവിന്റെ കൂടെ ജോലി ചെയ്യുകയായിരുന്ന നാല് തൊഴിലാളികൾക്കും കടന്നൽ കുത്തേറ്റിട്ടുണ്ട്. ഇവർ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ബാബു, രാജീവൻ, ഐറിൻ, ബേബി എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കടന്നലാക്രമണം തുടങ്ങിയതോടെ എല്ലാവരും ചിതറി ഓടുകയായിരുന്നു. എന്നാൽ ബാബുവിന് ഇവരൊപ്പം ഓടിയെത്താൻ കഴിഞ്ഞില്ല. തുടർന്ന് അവശനിലയിലായ ബാബുവിനെ ഏറെ പണിപ്പെട്ടാണ് അക്രമത്തിൽ നിന്നും രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞത്.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed