റിട്ട. ഹെഡ്മാസ്റ്ററെ ലാത്തിക്കടിച്ച സംഭവം: കിളിമാനൂർ എസ്.ഐക്ക് സസ്പെൻഷൻ
തിരുവന്തപുരം: റിട്ടയേർഡ് ഹെഡ്മാസ്റ്ററെ നടുറോഡിൽ ലാത്തിക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ കിളിമാനൂർ എസ്.ഐ ബി.കെ. അരുണിന് സസ്പെൻഷൻ. എസ്.ഐ അകാരണമായി അധ്യാപകനായ വിജയകുമാറിനെ മർദ്ദിച്ചെന്ന ആറ്റിങ്ങൽ ഡി.വൈ.എസ്.പിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ റൂറൽ എസ്.പി പി.കെ. മധുവാണ് നടപടിയെടുത്തത്.
കഴിഞ്ഞ മാസം 28ന് രാത്രി ഒന്‍പതുമണിയോടെയാണു മർദ്ദനം നടന്നത്. കിളിമാനൂർ ചൂട്ടയിൽ വച്ച് വീട്ടിലേക്ക് പോകാൻ വിജയകുമാർ ഓട്ടോ കാത്ത് നിന്നപ്പോൾ ജീപ്പിലെത്തിയ എസ്.ഐ അരുൺ ലാത്തിവീശി അടിച്ചുവെന്നായിരുന്നു പരാതി. ലാത്തിയടിയിൽ വിജയകുമാറിന് സാരമായി പരിക്കേറ്റിരുന്നു.

