കണ്ണൂരിൽ ഒരു കുടുംബത്തിലെ പത്ത് പേർ ഐ.എസ്സിൽ ചേർന്നു

കണ്ണൂർ: ഒരു കുടുംബത്തിലെ പത്തു പേർ ഐ.എസ്സിൽ ചേർന്നു. രണ്ട് പുരുഷൻമാരും അവരുടെ ഭാര്യമാരും ആറ് കുട്ടികളുമാണ് ഐ.എസിൽ ചേർന്നത്. വിനോദയാത്രയ്ക്കെന്ന വ്യാജേന വിദേശത്തേക്ക് കടന്നശേഷമാണ് ഇവർ ഐ.എസിൽ ചേർന്നത്.
അതേസമയം ഐ.എസ്സിൽ ചേർന്ന ഈ സംഘത്തിലെ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടതായി പോലീസ് വ്യത്തങ്ങൾ അറിയിച്ചു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ ഷമീറും ബന്ധു അൻവറും ഷമീറിന്‍റെ മകളുമാണ് കൊല്ലപ്പെട്ടതായി വിവരം ലഭിച്ചത്.