വീണ്ടും ഫോണിലൂടെ മുത്തലാഖ്; വീട്ടിലെത്താൻ പത്ത് മിനിട്ട് വൈകിയതിനാൽ

ലഖ്നൗ: കുടുബത്തെ കാണാൻ വീട്ടിൽ പോയ യുവതിയെ മടങ്ങിയെത്താൻ വൈകിയതിന്‍റെ പേരിൽ ഭർത്താവ് മൊഴി ചെല്ലി. അര മണിക്കൂറിനുള്ളിൽ അമ്മയുടെ വീട്ടിൽ പോയി മടങ്ങിയെത്തണമെന്നായിരുന്നു ഭർത്താവിന്‍റെ നിബന്ധന. പക്ഷേ യുവതി മടങ്ങിയെത്തിയപ്പോൾ പത്ത് മിനിറ്റ് വൈകി. ഇതോടെ സഹോദരന്‍റെ ഫോണിൽ വിളിച്ച് തന്നെ മൊഴി ചൊല്ലുകയായിരുന്നുവെന്ന് യുവതി പറയുന്നു.
മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി കേന്ദ്രസർക്കാർ ഡിസംബർ 27ന് ഓർഡിനൻസ് ഇറക്കിയതിന്‍റെ പിന്നാലെയാണ് ഉത്തർപ്രദേശിലെ ഇത്തിൽ യുവാവ് ഭാര്യയെ ഫോണിലൂടെ മൊഴി ചൊല്ലിയത്.
സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവും കുടുംബാംഗങ്ങളും തന്നെ നിരന്തരം മർദ്ദിച്ചിരുന്നുവെന്നും യുവതി പറഞ്ഞു. ഭർത്താവ് ആവശ്യപ്പെടുന്ന തുക നൽകാൻ തന്‍റെ നിർദ്‍ധന കുടുംബത്തിന് കഴിയില്ല. മർദ്ദനം മൂലം തനിക്ക് ഗർഭച്ഛിദ്രത്തിന് വിധേയയാകേണ്ടിവന്നിട്ടുണ്ടെന്നും യുവതി പറഞ്ഞു. തനിക്ക് നീതി ലഭ്യമാക്കാൻ സർക്കാർ കനിയണമെന്നും ഇല്ലെങ്കിൽ താൻ ജീവനൊടുക്കുമെന്നും യുവതി പറഞ്ഞു.