കണ്ണൂര്‍ വിമാനത്താവളം : ടിക്കറ്റ് ബുക്കിംഗ് തുടങ്ങി


കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തരവിമാനത്താവളത്തില്‍ നിന്നുള്ള യാത്രക്കായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബുക്കിങ് തുടങ്ങി. ചൊവ്വാഴ്ച രാവിലെ മുതലാണ് ബുക്കിങ് ആരംഭിച്ചത്. അബുദാബി, ദോഹ, റിയാദ് എന്നിവിടങ്ങളിലേക്കാണ് ഇപ്പോള്‍ ബുക്കിങ് തുടങ്ങിയത്‌. ദുബായ്, ഷാര്‍ജ സര്‍വീസുകള്‍ ആദ്യഘട്ടത്തിലില്ല.ബുക്കിങ് കൂടുന്നതിന് അനുസരിച്ച് നിരക്കും കൂടുകയാണ്‌.ബുക്കിങ് ആരംഭിച്ചപ്പോള്‍ യുഎഇ- കണ്ണൂര്‍ ടിക്കറ്റിന് 670 ദിര്‍ഹമായിരുന്നു. ഇത് 1350 (ഏകദേശം 26,705 രൂപ)ദിര്‍ഹത്തിലാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്.അതായത് കണ്ണൂരില്‍നിന്ന് അബുദാബിയിലേക്ക് വണ്‍വേ ടിക്കറ്റിന് ഇരുപതിനായിരത്തില്‍ അധികം രൂപയാകും ടിക്കറ്റ് നിരക്ക്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed