'നമ്മള്‍ മുന്നോട്ട് വച്ച അജണ്ടയില്‍ ഒരോരുത്തരായി വീണു' ; യുവമോര്‍ച്ച യോഗത്തിന്റെ ശബ്ദരേഖകള്‍ പുറത്ത്.
തിരുവനന്തപുരം : യുവമോര്‍ച്ച യോഗത്തിന്റെ ശബ്ദരേഖകള്‍ പുറത്ത്. ശബരിമല പ്രശ്‌നം നമുക്കൊരു സുവര്‍ണ്ണാവസരമാണെന്ന് ബിജെപി. നമ്മള്‍ മുന്നോട്ട് വച്ച അജണ്ടയില്‍ ഒരോരുത്തരായി വീണുവെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു.
നട അടയ്ക്കാനുളള നീക്കം ബിജെപിയുമായി തന്ത്രി കണ്ഠരര് രാജീവര് ആലോചിച്ചിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിളള. സ്ത്രീകള്‍ സന്നിധാനത്ത് അടുത്ത് എത്തിയപ്പോഴാണ് തന്ത്രി വിളിച്ചത്.
നടയടച്ചാല്‍ കോടതി അലക്ഷ്യമാകില്ലെയെന്ന് തന്ത്രി ചോദിച്ചു എന്നാല്‍ ഒറ്റയ്ക്കാകില്ലെന്ന് ബിജെപി അധ്യക്ഷന്‍ ഉറപ്പ് നല്‍കി. പതിനായിരങ്ങള്‍ കൂടെ ഉണ്ടാകുമെന്ന് താന്‍ ഉറപ്പ് നല്‍കി. സാറിന്റെ വാക്ക് വിശ്വസിക്കുന്നുവെന്ന് തന്ത്രി പറഞ്ഞുവെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു. നമ്മള്‍ മുന്നോട്ട് വച്ച അജന്‍ഡയില്‍ എല്ലാവരും വീണുവെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപി പ്ലാനാണ് ശബരിമല പ്രതിഷേധത്തില്‍ നടന്നത്. ഇതൊരു സമസ്യയാണെന്നും ബിജെപിക്ക് കേരളത്തില്‍ സജീവമാകാനുള്ള സുവര്‍ണാവസരമാണ് ഇതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

