ശബരിമല : വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണനയില്‍


കൊച്ചി : ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിരവധി ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. മണ്ഡലകാലത്ത് ശബരിമലയിലേക്ക് 1680 പേരെ നിയമിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഇതില്‍ പ്രധാനം. 1650 പേരെ സന്നിധാനത്തും 30 പേരെ നിലയ്ക്കലും നിയമിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.രാഷ്ട്രീയ താത്പ്പര്യങ്ങള്‍ പ്രകാരമാണ് ഈ നിയമനമെന്നാണ് ഹര്‍ജിയിലെ വാദം. ഇതില്‍ സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കും. അക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങളും ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed