ആക്ടിവിസ്റ്റുകള്‍ ആരും ശബരിമലയിലേക്ക് വരേണ്ടതില്ല -ദേവസ്വം മന്ത്രി
തിരുവനന്തപുരം: ആക്ടിവിസ്റ്റുകള്‍ ആരും ശബരിമലയിലേക്ക് വരേണ്ടതില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആക്ടിവിസ്റ്റുകള്‍ ഗൂഢലക്ഷ്യത്തോടെ ശബരിമലയില്‍ വരേണ്ടതില്ലെന്നും വിശ്വാസികള്‍ക്കുള്ള ലമാണ് ശബരിമലയെന്നും അദ്ദേഹം പറഞ്ഞു. ചിത്തിര ആട്ട വിശേഷത്തിനായി നാളെ ശബരിമല നട തുറക്കാനിരിക്കവെയാണ് മന്ത്രിയുടെ പ്രസ്താവന.
ശബരിമല അയ്യപ്പ ദര്‍ശനത്തിനായി വനിതകള്‍ ആരും ഇതുവരെ സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല. വിശ്വാസികളായ സ്ത്രീകള്‍ക്ക് പൂര്‍ണ്ണ സുരക്ഷ ഒരുക്കും. അത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന് മുന്‍ഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു.

