അയ്യപ്പന്റെ തിരുവാഭരണങ്ങൾ നഷ്ടപ്പെട്ടു: ആരോപണവുമായി സ്വാമി സന്ദീപാനന്ദഗിരി
തിരുവനന്തപുരം: അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളില്‍ ചിലതു നഷ്ടപ്പെട്ടതായി ശബരിമലയിയില്‍ നടത്തിയ അഷ്ടമംഗല്യ പ്രശ്നത്തില്‍ തെളിഞ്ഞിരുന്നെന്നും, ഇതിനെക്കുറിച്ചു ദേവസ്വം ബോര്‍ഡ് അന്വേഷി ക്കണമെന്നും സ്വാമി സന്ദീപാനന്ദഗിരി. തിരുവാഭരണം വീണ്ടെടുക്കേണ്ടതു സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.
വിശിഷ്ടമായ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായും ചില വിലപിടിപ്പുള്ള ആഭരണങ്ങള്‍ വിഗ്രഹത്തില്‍.ചാര്‍ത്തുന്നില്ലെന്നുമാണ് അഷ്ടമംഗല്യ പ്രശ്നത്തില്‍ കണ്ടത്. മരതകവും വൈഡൂര്യവും പതിച്ച ആഭരണങ്ങളാണിവ.വാചി എന്ന സ്വര്‍ണക്കുതിര നഷ്ടമായതായി അഷ്ടമംഗല്യ പ്രശ്നത്തില്‍ തെളിഞ്ഞതായും തിരുവനന്തപുരം പ്രസ് ക്ലബ് നടത്തിയ ‘മുഖാമുഖം’ പരിപാടിയില്‍ പങ്കെടുക്കവേ സന്ദീപാനന്ദഗിരി ആരോപിച്ചു. അഷ്ടമംഗല്യ പ്രശ്നത്തിന്റെ രേഖകളും അദ്ദേഹം പത്രസമ്മേളനത്തില്‍ ഹാജരാക്കി.

