ഇളയ സഹോദരനെപ്പോലെയായിരുന്നു ബാലുവെന്ന് കെ. എസ്. ചിത്ര


തിരുവനന്തപുരം :വയലിനിസ്റ്റ് ബാലഭാസ്കർ എനിക്കെന്റെ ഇളയ  സഹോദരനെ പോലെയായിരുന്നെന്ന് ഗായിക കെ.എസ് ചിത്ര തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു . ബാലുവിന്റെ മരണവാർത്ത കടുത്ത വേദനയോടെയായിരുന്നു കേട്ടതെന്നും ഇപ്പോഴും നടുക്കം മാറിയിട്ടില്ല എന്നും എല്ലാത്തിലും പെർഫെക്ഷൻ ആഗ്രഹിക്കുന്ന ബാലു ഒരു ജീനിയസ് കൂടിയായിരുന്നു എന്നും ചിത്ര പറയുന്നു. മനോഹരമായ മ്യൂസിക്കൽ ആൽബങ്ങൾ ബാലുവിനോട് ഒപ്പം ചെയ്തിട്ടുണ്ടെന്നും ചിത്ര ഓർമ്മിക്കുന്നു. ബാലുവിനും തേജസ്വിനിക്കും പ്രാത്ഥനകളോടെ എന്ന് പറഞ്ഞാണ് ചിത്ര തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed