ആയിരങ്ങൾ സാക്ഷി ; ​ ബാലുവിന് കണ്ണീരോടെ വിട


തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കറിന് കണ്ണീരോടെ വിട. തലസ്ഥാനത്ത് പൊതുദർശനത്തിന് വെച്ചപ്പോൾ പ്രായഭേദ മെന്യേ  നിരവധി പേരാണ് എത്തിച്ചേർന്നത്. യൂണിവേഴ്സിറ്റി കോളേജിലും കലാഭവനിലും എത്തിച്ചേർന്നവരെല്ലാം പൊട്ടിക്കരഞ്ഞു കൊണ്ടാണ് പ്രണാമം അർപ്പിച്ചത്.

പൊതുദർശനത്തിന് ശേഷം തിരുമലയിലെ സ്വവസതിയിൽ എത്തിച്ച ഭൗതിക ദേഹം നാളെ ഉച്ചയ്ക്ക് പതിനൊന്നരയ്ക്ക് തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ ആയിരങ്ങൾ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തി. ഒരിക്കലെങ്കിലും പരിചയപ്പെട്ടവരുടെയെല്ലാം ഉള്ളിൽ സ്നേഹമായി നിലനിൽക്കുന്ന ബാലഭാസ്കറിന്റെ സൗഹൃദത്തിന്റെ നേർകാഴ്ചയായിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed