റോഡ്‌ സേ­ഫ്‌റ്റി­ ക്യാന്പയ്‌നു­മാ­യി­ ഫോർ‍ഡ്‌ ഇന്ത്യ


കൊച്ചി : സുരക്ഷിത ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ‍ റോഡ്‌ സേഫ്‌റ്റി ക്യാന്പയ്‌നുമായി (ഐ.ആർ‍.എസ്‌.സി) സഹകരിച്ച്‌ ഫോർ‍ഡ്‌ ഇന്ത്യ പദ്ധതികൾ നടപ്പാക്കുന്നു. വഴിയാത്രക്കാരുടെ സുരക്ഷാ പ്രശ്‌നങ്ങൾ, ലെയ്‌ൻ ഡ്രൈവിംഗ്, ശ്രദ്ധയില്ലാത്ത ഡ്രൈവിംഗ്‌, വർദ്ധ‍ധിച്ചുവരുന്ന അമിതവേഗത എന്നിവയ്‌ക്കെതിരേ ബോധവൽ‌ക്കരണം നടത്തുകയാണ്‌ ലക്ഷ്യം.

റോഡ്‌ സുരക്ഷാ വാരത്തിൽ 5000ത്തിലേറെ വിദ്യാർത്ഥികളിലേക്കും അവരുടെ മാതാപിതാക്കളിലേക്കും ബോധവൽ‌ക്കരണ സന്ദേശങ്ങൾ എത്തിക്കും.

ചിത്രരചന, ക്വിസ്‌ മത്സരം എന്നിവയ്‌ക്ക് പുറമെ ഫോർ‍ഡിന്റെ പേരന്റ്‌ സേഫ്‌റ്റി റിപ്പോർ‍ട്ട്‌ കാർ‍ഡ്‌ കുട്ടികളുടെയും മാതാപിതാക്കളുടെയും പങ്കാളിത്തം വർദ്‍ധിപ്പിക്കും. ട്രാഫിക്‌ നിയമങ്ങൾ പാലിക്കുന്നതിലും സീറ്റ്‌ ബെൽ‍റ്റ്‌ ധരിക്കുക, സിഗ്‌നലിൽ വാഹനം നിർ‍ത്തുക തുടങ്ങിയ രീതികൾ പിന്തുടരുന്നതിലും മാതാപിതാക്കൾ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ടെന്ന്‌ റെയ്‌റ്റിംഗ് നൽ‍കാൻ വിദ്യാർത്ഥികൾ‍ക്ക് സാധിക്കും.

കാറുകളിൽ ഏറ്റവും സുരക്ഷിതമായ സാങ്കേതിക വിദ്യ നൽ‍കുന്നതിനൊപ്പം ഭാവിയിലെ ഡ്രൈവർ‍മാരെ നല്ല ശീലങ്ങളുള്ളവരാക്കുക എന്നതാണ്‌ പരിപാടി കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.

You might also like

  • Lulu Exchange
  • Straight Forward

Most Viewed