വാഹനാപകടം: നവദന്പതിമാർ കൊല്ലപ്പെട്ടു
എലവഞ്ചേരി(തൃശ്ശൂർ): നെന്മാറ-കൊല്ലങ്കോട് പാതയിൽ കെ.എസ്.ആർ.ടി.സി.ബസ്സും കാറും കൂട്ടിയിടിച്ച് ക്ഷേത്രദർശനത്തിന് കാറിൽ വരികയായിരുന്ന നവദന്പതിമാർ മരിച്ചു. തൃശ്ശൂർ ഒല്ലൂർ പൊന്നൂക്കര മതിക്കുന്ന് കോളനിയിലെ തെക്കേത്തറ പരേതനായ രാമകൃഷ്ണന്റെ മകൻ മണികണ്ഠൻ (32), ഭാര്യ മല്ലിക (24) എന്നിവരാണ് മരിച്ചത്. കുന്പളക്കോട് പാലത്തിന് സമീപം വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പൊള്ളാച്ചിയിൽ നിന്ന് തൃശ്ശൂരിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസും ഇവർ സഞ്ചരിച്ചിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം. മല്ലിക അപകട സ്ഥലത്തുതന്നെ മരിച്ചു. മണികണ്ഠൻ തൃശ്ശൂർ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. കുന്പളക്കോട് ഇറക്കത്തിൽ ബസും കാറും നേർക്കുനേർ കൂട്ടിയിടിക്കയായിരുന്നു.ഇക്കഴിഞ്ഞ മാർച്ച് 18നായിരുന്നു ഇവരുടെ വിവാഹം.