കുതിച്ചു കയറി പെട്രോൾ, ഡീസൽ വില

തിരുവനന്തപുരം : സംസ്ഥാനത്ത് റെക്കോർഡ് നിലവാരത്തിൽ പെട്രോൾ, ഡീസൽ വില. തിരുവനന്തപുരത്ത് പെട്രോൾ വില 78.47 രൂപയിലെത്തി. 2013ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഡീസൽ വിലയും റെക്കോർഡിൽ തുടരുകയാണ്. തിരുവനന്തപുരത്ത് ഡീസലിന് ലിറ്ററിന് 71.33 രൂപയാണ്. നിലവിലെ അവസ്ഥ തുടർന്നാൽ ദിവസങ്ങൾക്കകം വില സർവകാല റെക്കോഡിലെത്തുമെന്നാണ് സൂചന. സൗദിയുടെ തീരുമാന പ്രകാരം അസംസ്കൃത എണ്ണ ഉൽപാദനം കുറച്ചതോടെ വില ഉയർന്നതാണ് ഇപ്പോഴത്തെ കുതിപ്പിന് കാരണമായി പറയുന്നത്.
പെട്രോളിന് ഡൽഹിയിൽ 74.50ഉം മും ബൈയിൽ 82.35 ഉം ചെന്നൈയിൽ 77.29 ഉം കൊൽക്കത്തയിൽ 77.20ഉം രൂപയാണ് ഇന്നത്തെ വില.