കു​­​ഴ​ൽ​­ക്കി​­​ണ​ർ കു​­​ഴി​­​ക്കു​­​ന്ന​തി​ന് നി​­​യ​ന്ത്ര​ണമേർപ്പെടുത്തി


ഇരിട്ടി : കണ്ണൂർ ജില്ലയിൽ സ്വകാര്യ കുഴൽക്കിണർ നിർമ്മാണത്തിന് നിയന്ത്രണം. കുഴൽക്കിണൽ നിർമ്മാണം വ്യാപകമാകുന്നത് ഭൂഗർഭജലനിരപ്പ് അപകടകരമായ നിലയിലേക്ക് താഴുന്നതിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടം മെയ് 31 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.  ജില്ലാ ഭൂജല വകുപ്പിന്‍റെയും പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിയുടേയും അനുമതിയില്ലാതെ കുഴൽക്കിണർ കുഴിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു.  

ജില്ലയെ വരൾച്ചാ ബാധിത പ്രദേശമായി ഒരുമാസം മുന്പ് സർക്കാർ പ്രഖ്യാപിച്ചിട്ടും കുഴൽക്കിണൽ നിർമ്മിക്കുന്നതിന് ഒരു നിയന്ത്രണവും ഏർപ്പെടുത്താതിരുന്നതും കുഴൽക്കിണറുകൾ വ്യാപകമാകുവാൻ കാരണമായി. പ്രദേശിക തലത്തിൽ കുഴൽക്കിണർ നിർമ്മാണത്തിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നെങ്കിലും നിയമം മൂലം തടയാൻ വകുപ്പില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു അധികൃതർ. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ ആറളം, അയ്യൻകുന്ന്, പായം, പടിയൂർ, ഉളിക്കൽ, തില്ലങ്കേരി, മുഴക്കുന്ന് എന്നീ പഞ്ചായത്തുകളിൽ മാത്രം ആയിരത്തോളം കുഴൽക്കിണറുകളാണ് നിർമ്മിച്ചത്. 

You might also like

Most Viewed