എക്സൈ­­­സി­­­ന്റെ­­­ വരു­­­മാ­­­നത്തിൽ 184 കോ­­­ടി­­­യു­­­ടെ­­­ വർ­­ദ്ധന


തിരുവനന്തപുരം : എക്സൈസ് വകുപ്പ് കഴിഞ്ഞ സാന്പത്തിക വർഷത്തിൽ 2192.56 കോടി രൂപയുടെ റവന്യൂവരുമാനം നേടിയതായി എക്സൈസ് കമ്മീഷണർ ഋഷിരാജ്സിംഗ് അറിയിച്ചു. മുൻസാന്പത്തിക വർഷത്തെ അപേക്ഷിച്ച് 184.69 കോടിയുടെ വർദ്ധനയാണ് രേഖപ്പെടുത്തിയത്. സംസ്ഥാന സർക്കാരിന്റെ അബ്കാരി നയത്തിന്റെ ഭാഗമായി വിവിധ നികുതികളിലും ലൈസൻസ് ഫീസിലും വരുത്തിയ വർദ്ധനയാണ് വരുമാനം കൂടാൻ പ്രധാന കാരണം. 

എൻഫോഴ്സ്മെന്റ് പ്രവർത്തനം ശക്തിപ്പെടുത്തി വ്യാജമദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗം പരമാവധി തടഞ്ഞ് നികുതി ചോർച്ച ഒഴിവാക്കിയതും മറ്റൊരു കാരണമായി. കള്ള് ഷാപ്പുകളുടെ ലൈസൻസ് ഫീ ഇനത്തിൽ 16 കോടി രൂപ അധികം കിട്ടി. എഫ്.എൽ 3 ലൈസൻസ് ഫീസ് ഇനത്തിൽ 119 കോടിയും എക്സൈസ് ഡ്യൂട്ടി ഇനത്തിൽ 71 കോടിയും അധികമായും ലഭിച്ചു.

പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം കണ്ടു പിടിച്ച് കോട്പ വകുപ്പ് പ്രകാരം കേസെടുത്ത് പിഴ ഈടാക്കിയ ഇനത്തിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് വൻ വർദ്ധനവ് ഉണ്ടായി. എക്സൈസ് എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയും ചെക്ക് പോസ്റ്റുകളിലെയും ഹൈവേ പട്രോളിംഗ് യൂണിറ്റുകളുടെയും സ്പെഷ്യൽ സ്ക്വാഡ്,ഇന്റലിജൻസ് വിഭാഗങ്ങളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കിയും നികുതി ചോർച്ചയും വ്യാജമദ്യവിൽപനയും തടഞ്ഞത് വരുമാനം മെച്ചപ്പെടാൻ കാരണമായി.

എക്സൈസ് പിടിച്ചെടുത്ത സ്വർണ്ണം, വെള്ളി, കുഴൽപ്പണം മറ്റ്നികുതി വെട്ടിച്ച് കടത്തുന്ന വസ്തുക്കൾ എന്നിവ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി പിഴ ഈടാക്കിയ ഇനത്തിലും സർക്കാരിന് വൻതോതിൽ വരുമാനം ഉണ്ടായിട്ടുണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed