വി­­­ദ്യാ­­­ർ‍­­ത്ഥി­­­കളെ­­­ ഗവേ­­­ഷണ ചി­­­ന്തയി­­­ലേ­­­ക്ക്‌ നയി­­­ക്കണം: മന്ത്രി­­­ സി­­­. രവി­­­ന്ദ്രനാ­­­ഥ്‌


തിരുവനന്തപുരം : പുത്തൻ‍ ആശയ ഗവേഷണത്തിലേക്ക്‌ വിദ്യർ‍ത്ഥികളെഉയർ‍ത്താൻ അദ്ധ്യാപകർ‍ തയ്യാറക ണമെന്ന്‌ മന്ത്രി സി. രവീന്ദ്രനാഥ്‌. തിരുവനന്തപുരം എഞ്ചിനിയറിംഗ്‌ കോേളജിൽ‍ പുതിയതായി പണി കഴിപ്പിക്കുന്ന ജീയേ ടെക്‌നിക്കൽ‍ ബ്ലോക്കിന്റെയും സ്റ്റുഡൻ‍സ്‌ സെന്ററിന്റെയും ശിലാസ്ഥാപനം നിർ‍വ്വഹിക്കുകയായിരുന്നു മന്ത്രി. 

ശാസ്‌ത്ര സാങ്കേതിക രംഗങ്ങളിൽ‍ നടക്കുന്ന ഗവേഷണങ്ങൾ‍ നൂതനമായ ആശയങ്ങൾ‍ സൃഷ്ടിക്കാൻ‍ വേണ്ടിയാകണമെന്നും മന്ത്രി പറഞ്ഞു. നോബൽ‍ സമ്മാനം നേടാനർ‍ഹതയുള്ളവരെ സൃഷ്ടിക്കാൻ‍ പാകത്തിൽ‍ നമ്മുടെ വിദ്യാഭ്യാസ രംഗം പുരോഗമിക്കണം. ഇതിനായി പ്രൈമറി തലം മുതൽ‍ വിദ്യാഭ്യാസ രംഗം ഉടച്ചു വാർ‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കോേളജ്‌ പ്രിൻ‍സിപ്പൽ‍ ഡോ. ജെ. ഡേവിഡ്‌, ബി.എസ്‌ എൻ.എൽ‍ ചീഫ്‌ എഞ്ചിനീയർ‍ സഞ്‌ജയ്‌ കുമാർ‍, കോളേജ്‌ യൂണിയൻ‍ ചെയർ‍മാൻ‍ അമൽ‍ നാരായണൻ, പി.ടി.എ വൈസ്‌ പ്രസിഡണ്ട്‌ അബ്‌ദുൾ‍ ജലീൽ‍, പി.റ്റി.എ ജോയിന്റ്‌ സെക്രട്ടറി രാധാകൃഷ്‌ണൻ‍ വല്ലഭശേരി തുടങ്ങിയവരും സംസാരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed