ആറളം ഫാം തകർ­ച്ചയു­ടെ­ വക്കി­ൽ : സർ­ക്കാർ ഇടപെ­ടു­ന്നി­ല്ല


ഇരിട്ടി : കടുത്ത സാന്പത്തിക ഞെരുക്കം മൂലം രണ്ടുമാസമായി ശന്പളം മുടങ്ങിയ തൊഴിലാളികളും ജീവനക്കാരും ഒരുവശത്ത്. മറുവശത്ത് കായ് ഫലമുള്ള തെങ്ങുകളും മറ്റു വിളകളും തകർത്തു മുന്നേറുന്ന കാട്ടാനക്കൂട്ടം. കടുത്ത പ്രതിസന്ധി നേരിടുകയാണ് ആറളം ഫാം. നിലനിൽപു തന്നെ ഭീഷണിയിലായിട്ടും സർക്കാർ ഇടപെടുന്നില്ലെന്നുള്ളതും ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച കാർഷിക സ്ഥാപനത്തിന്റെ തകർച്ച രൂക്ഷമാക്കുകയാണ്.  

ഡിസംബർ, ജനുവരി മാസങ്ങളിലെ ശന്പളം ഇതുവരെ തൊഴിലാളികൾക്കും ജീവനക്കാർക്കും ലഭിച്ചിട്ടില്ല. അനിശ്ചിതകാല സമരത്തിനൊരുങ്ങുകയാണിവർ. ഫാമിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കു പോലും പണമില്ലാത്ത പ്രതിസന്ധിയിൽ ശന്പളം കൊടുക്കാൻ കഴിയുന്നില്ലെന്നാണ് മാനേജ്മെന്റിന്റെ വാദം. ആറുമാസം മുൻപും സമാനമായ പ്രതിസന്ധി ഉണ്ടായപ്പോൾ മാർച്ച് വരെയുള്ള പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിനായി 5.19 കോടി രൂപ സഹായം ആവശ്യപ്പെട്ടു സർക്കാരിനു കത്ത് നൽകിയിരുന്നു.

അന്നും രണ്ടുമാസത്തെ ശന്പളം മുടങ്ങിയ പശ്ചാത്തലത്തിൽ തൊഴിലാളികൾ സമരരംഗത്തിറങ്ങുകയുമുണ്ടായി. താൽക്കാലിക പരിഹാരമെന്ന നിലയിൽ 2.5 കോടി രൂപ അന്ന് സർക്കാർ അനുവദിച്ചിരുന്നു. ഡിസംബർ മുതൽ വീണ്ടും പ്രതിസന്ധി ഉണ്ടാകുമെന്നു ചൂണ്ടിക്കാട്ടി മാനേജ്മെന്റ് നേരത്തേ അപേക്ഷിച്ചതിൽ ബാക്കിയുള്ള 2.69 കോടി രൂപ കൂടി നൽകണമെന്ന് ആവശ്യപ്പെട്ടു സർക്കാരിലേക്ക് വീണ്ടും കത്തു നൽകിയെങ്കിലും ഗുണമുണ്ടായില്ല.

 447 തൊഴിലാളികളും 19 ജീവനക്കാരുമാണ് ഫാമിൽ ഉള്ളത്. ഇതിൽ 223 പേരും ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരാണ്. ശന്പളം ലഭിക്കാതായതോടെ മിക്ക കുടുംബങ്ങളും പട്ടിണിയിലാണ്. ഈ പ്രതിസന്ധിക്കിടയിലാണ് ഫാം താവളമാക്കിയ കാട്ടാനക്കൂട്ടത്തിന്റെ താണ്ധവം. കഴിഞ്ഞ ദിവസം ഫാമിലെ നാലാം ബ്ലോക്കിലെ 50തോളം കായ് ഫലമുള്ള കശുമാവുകൾ ആന നശിപ്പിച്ചിരുന്നു. തെങ്ങ് ഉൾപ്പെടെയുള്ള മറ്റു വിളകളും നശിപ്പിച്ചിട്ടുണ്ട്.  10 മാസത്തിനിടെ മൂന്നു കോടിയിലധികം രൂപയുടെ നഷ്ടമാണ് ആനക്കൂട്ടം വരുത്തിയത്.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed