മഞ്ചേ­ശ്വരത്ത് തീ­പ്പി­ടി­ത്തം വ്യാ­പകമാ­യി


കാസർഗോഡ് : വേനൽ‍ കടുത്തതോടെ മഞ്ചേശ്വരത്തും പരിസരപ്രദേശങ്ങളിലും തീപ്പിടിത്തം വ്യാപകമായി. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ ദുർ‍ഗിപ്പള്ള ഉദയ ഹയർ‍ സെക്കന്‍ഡറി സ്‌കൂളിന് സമീപമാണ് തീ പിടിച്ചത്. ഇവിടെ സ്ഥാപിച്ച കെ.എസ്.ഇ.ബി. ട്രാൻ‍സ്‌ഫോർ‍മറിനുസമീപം വരെ തീ പിടിച്ചെങ്കിലും സ്‌കൂൾ‍ അധികൃതരും നാട്ടുകാരും വെള്ളമൊഴിച്ച് തീ കെടുത്തിയതിനാൽ‍ വൻ അപകടം ഒഴിവായി. ഇതിന്റെ എതിർ‍വശത്ത് തീ പടർ‍ന്നത് പരിഭ്രാന്തി പടർ‍ത്തി. ഏതാനും വീടുകളും പ്ലൈവുഡ് ഫാക്ടറിയും സ്ഥിതിചെയ്യുന്ന ഇവിടെ തൊഴിലാളികളും നാട്ടുകാരും തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർ‍ന്ന് ഉപ്പളയിൽ‍നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് നിയന്ത്രണവിധേയമാക്കിയത്. ഇവിടെ ഒരേക്കറിലധികം സ്ഥലം കത്തിനശിച്ചു.

ചൊവ്വാഴ്ച രണ്ടിടങ്ങളിൽ‍ തീപ്പിടിത്തമുണ്ടായി. രാവിലെ പതിനൊന്ന് മണിയോടെ കടന്പാർ‍ കെ.എസ്.ഇ.ബി.ക്ക് സമീപവും ഉച്ചയോടെ പൈവളിഗെ കയർ‍കട്ടയിലുമാണ് തീ പിടിച്ചത്. രണ്ടിടത്തും ഉണക്കപ്പുല്ലിന് തീ പിടിച്ച് ആളിക്കത്തുകയായിരുന്നു.പലയിടത്തും സിഗരറ്റ് കുറ്റികളിൽ‍നിന്നും വൈദ്യുതിലൈനുകൾ‍ ഉരസിയുമാണ് തീ പടരുന്നത്. രണ്ടുദിവസം മുന്‍പ് കടന്പാർ‍ അരിമലഭാഗത്ത് തീ പടർ‍ന്ന് ഏക്കർ‍കണക്കിന് സ്ഥലം കത്തിനശിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ‍ മഞ്ചേശ്വരംഭാഗത്ത് പത്തോളം സ്ഥലങ്ങളിൽ‍ തീപ്പിടിത്തമുണ്ടായി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed