സാ­ന്ത്വന പരി­ചരണം കൂ­ടു­തൽ ആശു­പത്രി­കളി­ലേ­ക്ക് : ആരോ­ഗ്യ മന്ത്രി­


കണ്ണൂർ‍ : പാലിയേറ്റീവ്‌ കെയർ‍ പ്രവർത്തനം കൂടുതൽ‍ ആശുപത്രികളിലേക്ക്‌ വ്യാപിപ്പിക്കുമെന്ന്‌ ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പും ദേശീയ ആരോഗ്യ ദൗത്യവും ജില്ലാ ആശുപത്രിയിലെ സാന്ത്വന പരിചരണ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച കുടുംബസംഗമത്തിൽ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. 

കൂടുതൽ‍ പേർ‍ക്ക്‌ സാന്ത്വന പരിചരണത്തിൽ‍ പരിശീലനം നൽ‍കി ആവശ്യമുള്ള മുഴുവൻ‍ ആളുകൾ‍ക്കും സേവനം ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കുമെന്നും സാന്ത്വന പരിചരണ രംഗത്ത്‌ സന്നദ്ധ സംഘടനകളുടെ പ്രവർ‍ത്തനങ്ങൾ‍ മാതൃകാപരമാണെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വർ‍ഷം വൃദ്ധജന പരിപാലനത്തിനു രാഷ്ട്രപതി അവാർ‍ഡ്‌ നേടാൻ‍ സംസ്ഥാനത്തിന്‌ കഴിഞ്ഞത്‌ സാന്ത്വന പരിചരണ രംഗത്തെ നമ്മുടെ പ്രവർ‍ത്തനങ്ങൾ‍ക്ക്‌ ലഭിച്ച വലിയ അംഗീകാരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 

പയ്ായന്പലം പ്രണവം ബീച്ച്‌ റിസോനർ‍ട്ടിൽ‍ നടന്ന കുടുംബസംഗമ പരിപാടി ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്്‌ കെ.വി സുമേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട് പി.പി ദിവ്യയുടെ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മേയർ‍ ഇ.പി ലത മുഖ്യാതിഥിയായി. 

ജില്ലാ പഞ്ചായത്ത്‌ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി അദ്ധ്യക്ഷൻ കെ.പി ജയബാലൻ‍, ഡി.എം.ഒ ഡോ: നാരായണ നായ്‌ക്, ദേശീയ ആരോഗ്യ ദൗത്യം ഡി.പി.എം ഡോ: കെ.വി ലതീഷ്‌, ജില്ലാ ആശുപത്രി ആർ.എം.ഒ ഡോ: പി.കെ അനിൽ കുമാർ‍, ഡോ: രാജേശ്വരി രാജ്‌, വിജയൻ‍ മാച്ചേരി, സാജിദ്‌ പി.എം എന്നിവർ‍ പ്രസംഗിച്ചു. പാലിയേറ്റീവ്‌ കുടുംബ സംഗമത്തിൽ പങ്കെടുത്തവർ‍ക്ക്‌ മന്ത്രിയും മേയറും ഉപഹാരം നൽ‍കി. വിവിധ കലാപരിപാടികളും കുടംബസംഗമത്തിന്റെ ഭാഗമായി നടന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed