വയലാ­റി­ന്റെ­ ആദ്യ ഭാ­ര്യ ചന്ദ്രമതി­ തന്പു­രാ­ട്ടി­ അന്തരി­ച്ചു­


തൃപ്പൂണിത്തുറ : മഹാകവി  വയലാർ‍ രാമവർ‍മയുടെ ആദ്യ ഭാര്യ ചേർ‍ത്തല പുത്തൻ‍കോവിലകത്ത് എസ്.ചന്ദ്രമതി തന്പുരാട്ടി (86) തൃപ്പൂണിത്തുറയിൽ‍ അന്തരിച്ചു. പക്ഷാഘാതത്തെ തുടർ‍ന്ന് തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. 

1950ൽ‍ വയലാർ‍ രാമവർ‍മ്മയുടെ ജീവിതസഖിയായി. ജീവിതത്തിനൊപ്പം രാമവർ‍മ്മയുടെ കവിതകൾ‍ക്കും കൂട്ടായി ഏഴ് വർ‍ഷം. അമ്മയാകാൻ കഴിയില്ലെന്ന് ഡോക്ടർ‍മാർ‍ വിധിയെഴുതിയതോടെ ചന്ദ്രമതി തന്പുരാട്ടിയുടെയും നിശ്ചയപ്രകാരമായിരുന്നു സഹോദരി ഭാരതി തന്പുരാട്ടി പിന്നീട് വയലാറിന്റെ ജീവിതത്തിലേക്കെത്തുന്നത്. മാനസേശ്വരി. മാപ്പു തരൂ മറക്കാൻ നിനക്ക് മടിയാണെങ്കിൽ‍ മാപ്പു തരൂ. സന്യാസിനി നിൻ‍ പുണ്യാശ്രമത്തിൽ‍ ഞാൻ‍ സന്ധ്യാപുഷ്പവുമായി. തുടങ്ങിയ ഗാനങ്ങൾ‍ വയലാറെഴുതിയത് ചന്ദ്രമതിയുടെ ഓർ‍മകളുമായാണ്. ഇന്ന് വയലാറിന്റെ ഓർ‍മകളുറങ്ങുന്ന രാഘവപ്പറന്പിൽ‍ സംസ്‌കാരം .

You might also like

  • Lulu Exchange
  • Straight Forward

Most Viewed