ലക്ഷ്യം പാ­ലു­ൽപ്പാ­ദനത്തിൽ‍ സ്വയംപര്യാ­പ്തത : മന്ത്രി­ കെ­. രാ­ജു


തൊടുപുഴ : അടുത്തവർ‍ഷത്തോടെ പാലുൽപ്പാദനത്തിൽ‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ലക്ഷ്യവുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നതെന്ന് മൃഗസംരക്ഷണ വനംവകുപ്പ് മന്ത്രി കെ.രാജു. ഗാന്ധിജി സ്റ്റഡി സെന്റർ‍ കർ‍ഷകതിലക് 2018−നോടനുബന്ധിച്ച് തൊടുപുഴയിൽ‍ നടത്തിയ കാലിപ്രദർ‍ശനത്തിൽ‍ സമ്മാന വിതരണം നടത്തുകയായിരുന്നു അദ്ദേഹം. 

ലാഭകരമായി മുന്നോട്ടുകൊണ്ടുപോകാൻ‍ കഴിയുന്ന ഒന്നായി ക്ഷീരമേഖല മാറുകയാണ്. പാലുൽപ്പാദനത്തിൽ‍ ചുരുങ്ങിയ വർ‍ഷം കൊണ്ട് 18 ശതമാനത്തിന്റെ വർ‍ദ്ധനയാണുണ്ടായത്. പാലക്കാടും വയനാടുമാണ് പാലുൽപ്പാദനത്തിൽ‍ മുന്നിൽ‍ നിൽ‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു. തൊടുപുഴ കോലാനി ഫാമിൽ‍ ഹാച്ചറി യൂണിറ്റിന്റെ ശേഷി വർ‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സ്ഥലം ലഭ്യമാകുന്നമുറയ്ക്ക് ആടുവളർ‍ത്തൽ‍ കേന്ദ്രം തുടങ്ങുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. 

നാണ്യവിളകൾ‍ക്കുണ്ടായ വിലയിടിവും വിലസ്ഥിരതയില്ലാത്തതും ഒട്ടേറെ കർ‍ഷകരെ ദുരിതത്തിലാഴ്ത്തിയിട്ടുണ്ട്. കൊല്ലം ജില്ലയിൽ‍ ഉൾ‍െപ്പടെ റബ്ബർ‍കൃഷി ചെയ്തിരുന്ന ഒട്ടേറെപേർ‍ ഇപ്പോൾ‍ കശുമാവ് കൃഷിയിലേക്ക് മാറിയിരിക്കുകയാണ്. ഒരുകാലത്ത് കശുമാവ് വെട്ടിമാറ്റി റബ്ബർ‍കൃഷി ചെയ്തവരാണ് ഇപ്പോൾ‍ വീണ്ടും കശുമാവ് കൃഷിയിലേക്ക് തിരിഞ്ഞിട്ടുള്ളതെന്നും− മന്ത്രി വ്യക്തമാക്കി.

കാലി പ്രദർ‍ശനത്തിൽ‍ വിജയികളായവർ‍ക്ക് മന്ത്രി സമ്മാനങ്ങൾ‍ വിതരണം ചെയ്തു. സംസ്ഥാനത്തെ മികച്ച ക്ഷീരകർ‍ഷകനുള്ള അവാർ‍ഡ് നേടിയ അലോഷി ജോസഫ് പൊന്നാമറ്റത്തിലിനെ യോഗത്തിൽ‍ ആദരിച്ചു. പി.ജെ.ജോസഫ് എം.എൽ‍.എ അദ്ധ്യക്ഷനായി. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ‍ ഡോ. എൻ‍.എൻ ശശി, കെ.എൽ‍.ഡി ബോർ‍ഡ് മാനേജിംഗ് ഡയറക്ടർ‍ ഡോ. ജോസ് ജെയിംസ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ‍ ഡോ. ജോർ‍ജ് ടി.എബ്രാഹം, തുടങ്ങിയവർ‍ സംസാരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed