തു­റമു­ഖത്തെ­ ഡ്രഡ്ജിംഗ് സ്വകാ­ര്യ കന്പനി­ക്ക് നൽ‍­കാ­നു­ള്ള നീ­ക്കത്തിൽ വൻ പ്രതി­ഷേ­ധം


മട്ടാഞ്ചേരി : കൊച്ചി തുറമുഖത്തെ ഡ്രഡ്ജിംഗ് സ്വകാര്യ കന്പനിക്ക് നൽ‍കാനുള്ള നീക്കത്തിൽ‍ തുറമുഖത്ത് വൻ പ്രതിഷേധം. പൊതുമേഖലാ സ്ഥാപനമായ ഡ്രഡ്ജിംഗ് കോർ‍പറേഷൻ‍ ഓഫ് ഇന്ത്യയാണ് ഇപ്പോൾ‍ കപ്പൽ‍ച്ചാലിൽ‍ ആഴം നിലനിർ‍ത്താൻ‍ ഡ്രഡ്ജിംഗ് നടത്തുന്നത്. ഇത് ഒഴിവാക്കി നേരത്തെ കരിന്പട്ടികയിൽ‍പ്പെടുത്തിയിരുന്ന മെർ‍ക്കാർ‍ട്ടർ‍ എന്ന സ്വകാര്യകന്പനിയെ ഏൽ‍പ്പിക്കാനാണ് ശ്രമമെന്ന് തൊഴിലാളികൾ‍ പറയുന്നു.

കണ്ടെയ്നർ‍ ട്രാൻ‍സ്ഷിപ്മെന്റ് ടെർ‍മിനൽ‍ പ്രവർ‍ത്തനം തുടങ്ങിയ 2011ൽ‍ വല്ലാർ‍പാടത്ത് ജെയ്ഷുഷിപ്പിംഗ്, മെർ‍ക്കാർ‍ട്ടർ‍ എന്നീ കന്പനികളെയാണ് ഡ്രഡ്ജിംഗ് ഏൽ‍പ്പിച്ചത്. ഈ കന്പനികൾ‍ പ്രവർ‍ത്തനം നടത്താതെ കടന്നുകളയാൻ‍ ശ്രമിച്ചു. തുടർ‍ന്ന് തൊഴിലാളി പ്രതിഷേധം ശക്തമായപ്പോൾ‍ പോർ‍ട്ട് ട്രസ്റ്റ് ഇവരെ അഞ്ച് വർ‍ഷത്തേക്ക് കരിന്പട്ടികയിൽ‍പ്പെടുത്തി. എന്നാൽ‍, മെർ‍ക്കാർ‍ട്ടർ‍ കന്പനി കോടതിയിൽ‍പ്പോയി. തുറമുഖ ട്രസ്റ്റ് ഇവർ‍ക്ക് ആറ് കോടി രൂപ നഷ്ടപരിഹാരം നൽ‍കേണ്ടി വന്നു. ഇപ്പോൾ‍ കന്പനി ഡ്രഡ്ജിംഗിന് വീണ്ടും ടെൻ‍ഡർ‍ നൽ‍കിയിരിക്കുകയാണ്.

2013 മുതൽ‍ ഡ്രഡ്ജ് ചെയ്യുന്ന ഡ്രഡ്ജിംഗ് കോർ‍പറേഷന്റെ കരാർ‍ 2017 മാർ‍ച്ചിൽ‍ അവസാനിച്ചുവെങ്കിലും ഏഴുമാസമായി കരാർ‍ പുതുക്കുകയോ ടെൻഡർ‍ വിളിക്കുകയോ ചെയ്തില്ല. 

കരിന്പട്ടികയിലായ കന്പനിയുടെ വിലക്ക് അവസാനിക്കുന്നതുവരെ ഇത് മനഃപൂർ‍വ്വം നീട്ടിയതാണെന്ന ആക്ഷേപമുയരുന്നുണ്ട്. ഇപ്പോൾ‍ 54 കോടിരൂപ തുറമുഖട്രസ്റ്റ് ഡ്രഡ്ജിംഗ് കോർ‍പറേഷൻ നൽ‍കാനുണ്ട്. 

120 കോടി രൂപയാണ് മുൻ‍കാലങ്ങളിൽ‍ സ്വകാര്യകന്പനികൾ‍ക്ക് നൽ‍കിയിരുന്നത്. 2016−17ൽ‍ 160 കോടിരൂപ വരുമെന്നാണ് സ്വകാര്യകന്പനികളുടെ വാദം. എന്നാൽ‍, ഡ്രഡ്ജിംഗ് കോർ‍പറേഷൻ‍ 100 കോടി രൂപയ്ക്കാണ് പ്രവർ‍ത്തനം പൂർ‍ത്തീകരിച്ചത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed