കോ­ഴി­ക്കോട് ഡി­.സി­.പി­യാ­യി­ മെ­റിൻ ജോ­സഫ് ചു­മതലയേ­റ്റു­


കോഴിക്കോട്: കേരള കേഡറിലെ ഏറ്റവും പ്രായംകുറഞ്ഞ ഐ.പി.എസ് ഓഫിസറായ മെറിൻ ജോസഫ് കോഴിക്കോട്ടെ ആദ്യ വനിതാ ഡെപ്യൂട്ടി കമ്മീഷണറായി ചുമതലയേറ്റു. പാലക്കാട് എ.എസ്.പിയായിരുന്നു. 25ാം വയസ്സിൽ തന്നെ സിവിൽ സർവ്വീസ് കരസ്ഥമാക്കിയ മെറിൻ 2012 ഐ.പി.എസ് ബാച്ചിലെ ഏറ്റവും പ്രായം കുറഞ്ഞ ഓഫീസർ കൂടിയാണ്. തിരുവനന്തപുരം സ്വദേശിനിയാണ് മെറിൻ ജോസഫ്. 

കേരള പോലിസ് സെക്കൻഡ് ആംഡ് ബെറ്റാലിയന്റെ ആദ്യ വനിതാ കമാൻഡന്റ് എന്ന മൂന്നാമത്തെ റെക്കോർഡു കൂടി മെറിൻ്റെ പേരിലായി. ജി.20 രാജ്യങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട യുവപ്രതിഭകൾ പങ്കെടുത്ത ആസ്ട്രേലിയയിൽ വച്ചു നടന്ന വൈ 20 ഉച്ചകോടിയിൽ സർദാർ വല്ലഭായി പട്ടേൽ പോലീസ് അക്കാഡമിയിൽ നിന്ന് രാജ്യത്തിന്റെ പ്രതിനിധിയായി മെറിൻ പങ്കെടുത്തിട്ടുണ്ട്.

ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളജിലാണ് മെറിൻ പഠിച്ചത്. ബി.എയും എം.എയും ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് സ്വർണമെഡലോടെ പാസ്സായി. എം.എ പഠിക്കുന്പോൾ തന്നെ സിവിൽ സർവ്വീസിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed