ഖനിക്കുഴിയിലെ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു
നീലേശ്വരം: കരിന്തളം തലയടുക്കത്തെ കെ.സി.സി.പി എല്ലിന്റെ ഉപേക്ഷിച്ച ഖനിക്കുഴിയിൽ വീണ് യുവാവ് മരിച്ചു. കൊല്ലന്പാറ പയ്യങ്കുളത്തെ പി.ജെ ജോസഫ്-− ആലീസ് ദന്പതികളുടെ മകൻ അഖിൽ ജോസഫാണ് (22) മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഭക്ഷണം കഴിച്ച് കുളിക്കാനായി വീട്ടിൽ നിന്നിറങ്ങിയതായിരുന്നു അഖിൽ. വഴിയാത്രക്കാരാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. നീലേശ്വരം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. സഹോദരങ്ങൾ: കിരൺ, മാർട്ടിൻ, എയ്ഞ്ചൽ മരിയ.

