സ്വാശ്രയ മെഡിക്കൽ പ്രവേശനം ആഗസ്റ്റ് 7 വരെ തടഞ്ഞു
തിരുവനന്തപുരം : സ്വാശ്രയ മെഡിക്കൽ− ദന്തൽ പ്രവേശനം സുപ്രീംകോടതി തൽക്കാലം തടഞ്ഞു. ഫീസ് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് വരും വരെ അലോട്ട്മെന്റ് പാടില്ലെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. ആഗസ്റ്റ് ഏഴിനകം ഫീസ് ഘടന സംബന്ധിച്ച അന്തിമ വിധി പുറപ്പെടുവിക്കണമെന്ന് ഹോക്കോടതിക്ക് സുപ്രീംകോടതി നിർദ്ദേശവും നൽകി. സർക്കാർ നിശ്ചയിച്ച ഫീസ് ഘടനയ്ക്ക് എതിരെ മൂന്ന് സ്വകാര്യ മാനേജ്മെന്റുകൾ നൽകിയ ഹർജിയിലാണ് ഉത്തരവ്.
കേസിപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലായത് കൊണ്ട് അലോട്ട്മെന്റ് തടഞ്ഞുവയ്ക്കാനാണ് സുപ്രീംകോടതി നിർദ്‍ദേശം.

