നഴ്സിങ് വിദ്യാർഥികളെ ജോലിക്കു പ്രവേശിപ്പിക്കാനുള്ള കലക്ടറുടെ ഉത്തരവ് മരവിപ്പിച്ചു
കണ്ണൂർ : നഴ്സുമാർക്കു പകരം നഴ്സിങ് വിദ്യാർഥികളെ ജോലിക്കു പ്രവേശിപ്പിക്കാനുള്ള കലക്ടറുടെ ഉത്തരവിനെതിരെ കണ്ണൂരിലെ നഴ്സിങ് വിദ്യാർഥികൾ നടത്തിവന്ന സമരം അവസാനിപ്പിച്ചു. നഴ്സിങ് വിദ്യാർഥികളെ ജോലിക്കു നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് മരവിപ്പിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.
സമരം നടത്തിയതിന്റെ പേരിൽ വിദ്യാർഥികൾക്കെതിരെ നടപടിയുണ്ടാകില്ല. അടിയന്തര സാഹചര്യമുണ്ടായാൽ നഴ്സുമാർക്കൊപ്പം സേവനത്തിനു തയാറാണെന്നു നഴ്സിങ് വിദ്യാർഥികൾ അറിയിച്ചു. വ്യാഴാഴ്ച മുതൽ വിദ്യാർഥികൾ ക്ലാസിൽ കയറും. കലക്ടറും സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷൻ ഭാരവാഹികളും തമ്മിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണു തീരുമാനം. തിങ്കളാഴ്ച പരിയാരം മെഡിക്കൽ കോളജിലായിരുന്നു വിദ്യാർഥികൾ സമരം തുടങ്ങിയത്.

