യാത്രാരേഖകളില്‍ കൃത്രിമം കാണിച്ചവർ പിടിയിൽ


അങ്കമാലി: യാത്രാ രേഖകളില്‍ കൃത്രിമം കാട്ടി സൗദി അറേബ്യയില്‍ നിന്ന് എത്തിയ രണ്ട് യാത്രക്കാരെ കൊച്ചി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം പിടികൂടി. കൊല്ലം സ്വദേശികളായ റെജികുമാര്‍, സിനു എന്നിവരാണ് പിടിയിലായത്. ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദിന്റെ മേല്‍വിലാസത്തിലുള്ള പാസ്പോര്‍ട്ടായിരുന്നു റെജികുമാറിറിന്റെ കൈവശം ഉണ്ടായിരുന്നത്. ഈ പാസ്പോര്‍ട്ടില്‍ ഫോട്ടോ മാറ്റി ഒട്ടിച്ചിരിക്കുകയാണ്. സിനു സൗദിയില്‍ നിന്ന് പോന്നത് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിലാണ്.

You might also like

  • Straight Forward

Most Viewed