അരൂർ കായലിൽ വീണ റെയിൽവേ ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി



കൊച്ചി: ട്രാക്ക് പരിശോധനക്കിടെ പാലത്തില്‍ നിന്ന് പുഴയിലേക്ക് വീണ റെയില്‍വേ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. അരൂക്കിറ്റി കായലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചേര്‍ത്തല വാരനാട് കരിയില്‍ വീട്ടില്‍ ഹരിദാസിന്റെ മകന്‍ വിവേകിനെ (26)ശനിയാഴ്ചയാണ് കാണാതായത്.

എറണാകുളം- ആലപ്പുഴ തീരദേശ പാതയില്‍ കുമ്പളം അരൂര്‍ പാലത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടമുണ്ടായത്. വിവേക് മറ്റൊരു ജീവനക്കാരനായ അജേഷിനൊപ്പം ട്രാക്ക് പരിശോധന നടത്തി കുമ്പളം ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്.

അരൂര്‍ ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് വന്ന മെമു ട്രെയിനാണ് അപകടത്തിനിടയാക്കിയത്. ട്രെയിന്‍ വരുന്ന ശബ്ദം കേട്ട് അജേഷ് ഓടി പാളത്തിനരികിലെ സ്റ്റാന്‍ഡില്‍ കയറി. എന്നാല്‍ വിവേകിവ് ഓടിയെത്താനില്ല. പാലത്തിന്റെ കമ്പിയില്‍ തൂങ്ങിക്കിടന്ന വിവേക് പിടിവിട്ട് പുഴയിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും കോസ്റ്റല്‍ പൊലീസും റെയില്‍വേ ജീവനക്കാരും പരിശോധന നടത്തിയെങ്കിലും ഇരുട്ടായയോടെ പരിശോധന തത്കാലത്തേക്ക് അവസാനിപ്പിക്കുകയായിരുന്നു. എട്ട് മാസം മുന്‍പാണ് വിവേക് റെയില്‍വേയില്‍ ജോലിക്ക് പ്രവേശിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed