തരി കഞ്ഞി...

ഇഫ്താര്‍ വിഭവങ്ങളില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് തരി കഞ്ഞി. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണിത്.
ചേരുവകള്‍: റവ: 100 ഗ്രാം
തേങ്ങയുടെ ഒന്നാം പാല്‍: ഒന്നര ഗ്ലാസ്
രണ്ടാം പാല്‍: മൂന്നു ഗ്ലാസ്
പഞ്ചസാര: ആവശ്യത്തിന്
എലക്കാപ്പൊടി: ഒരു ടീസ്പൂണ്‍
ഉപ്പ്: ഒരു നുള്ള്
നെയ്യ്: ഒന്നര ടീസ്പൂണ്‍
കിസ്മിസ്: പത്തെണ്ണം
അണ്ടിപ്പരിപ്പ്: പത്തെണ്ണം
ചെറിയ ഉള്ളി: മൂന്നെണ്ണം
തയ്യാറാക്കുന്ന വിധം
റവ ഒരു നോണ്‍സ്റ്റിക് പാനില്‍ ചൂടാക്കുക. രണ്ടാം പാലില്‍ പഞ്ചസാര ചേര്‍ത്ത് ചൂടാക്കുക. ഇതിലേക്ക് റവ ചേര്‍ത്ത് തിളപ്പിക്കുക റവ വെന്തു കുറുകി വരുമ്പോള്‍ ഒന്നാം പാലും എലക്കാ പൊടിയും ചേര്‍ക്കാം. തിളച്ചശേഷം വാങ്ങിവെക്കുക ചെറിയുള്ളി അറിഞ്ഞതും അണ്ടിപ്പരിപ്പും നെയ്യില്‍ വറുത്ത് ഇതിലേക്കു ചേര്‍ക്കാം.