കാട്ടാനയുടെ ചവിട്ടേറ്റ് തോട്ടം തൊഴിലാളി മരിച്ചു

വയനാട്: കാട്ടാനയുടെ ചവിട്ടേറ്റ് തോട്ടം തൊഴിലാളി മരിച്ചു. വയനാട്ടിലാണ് സംഭവം. ചുളുക്ക എസ്റ്റേറ്റിലെ തൊഴിലാളിയായ മണി (45) യാണ് മണിച്ചത്. രാവിലെ 6.30 ഓടെയായിരുന്നു സംഭവം. ഈ മേഖലയില്‍ കാട്ടാന ശല്യം ഉണ്ടെങ്കിലും തൊഴിലാളി മരിക്കുന്നത് ആദ്യമായാണ്.
തോട്ടത്തിലെ മറ്റ് തൊഴിലാളികള്‍ക്ക് വെള്ളം കൊടുക്കാനായി പോയപ്പോഴായിരുന്നു സംഭവം. കാട്ടാന ആക്രമിക്കാന്‍ എത്തിയതിനെ തുടര്‍ന്ന് മണി ഓടുകയായിരുന്നു. എന്നാല്‍ പിന്നാലെ എത്തിയ ആന മണിയെ കുത്തുകയായിരുന്നു. തോട്ടത്തിലേക്ക് പോകുന്നതിനായെത്തിയ തൊഴിലാളികളാണ് മണി കുത്തേറ്റ് കിടക്കുന്നത് കണ്ടത്. പോലീസും വനം വകുപ്പും സ്ഥലത്ത് എത്തിയിട്ടുണ്ട്.