ഇക്വഡോര്‍ ഭൂകമ്പത്തിൽ മരണം 480 ആയി


ക്വിറ്റോ : ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഇക്വഡോറില്‍ ശനിയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 480 ആയി ഉയര്‍ന്നു. 2,560 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. കാണാതായവര്‍ക്കുവേണ്ടി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.

പതിനായിരം സൈനികരും 3500 പോലീസുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ വിദേശത്തുനിന്നുള്ള വിദഗ്ധരും എത്തിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്‌.

7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് പസഫിക് തീരത്തെ വിവിധ പ്രദേശങ്ങളില്‍ കനത്ത നാശം നേരിട്ടു. പാലങ്ങളും കെട്ടിടങ്ങളും തകര്‍ന്നിരുന്നു. പുനര്‍നിര്‍മാണത്തിനു കോടിക്കണക്കിനു ഡോളര്‍ വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍. ജപ്പാനില്‍ 41 പേരുടെ മരണത്തി നിടയാക്കിയ ഭൂകമ്പത്തിനു പിന്നാലെയാണ് ഇക്വഡോറിലും ഭൂകമ്പമുണ്ടായത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed