പിളര്‍പ്പ് ഉറപ്പിച്ച് ഡോ. കെ.സി. ജോസഫ്; ഇന്നു തന്നെ രാജി

കോട്ടയം: കേരള കോണ്‍ഗ്രസിനെ പിളര്‍പ്പിലേക്ക് നയിച്ചത് പാര്‍ട്ടിയില്‍ നേരിടേണ്ടിവന്ന അവഗണനകളാണ് ദുഃഖകരമായ തീരുമാനത്തിന് പിന്നിലെന്ന് പിളര്‍പ്പിനെ സാധൂകരിച്ചുകൊണ്ട് പാര്‍ട്ടി ഉന്നതാധികാര സമിതി അംഗം ഡോ. കെ.സി ജോസഫ്.
പി.ജെ. ജോസഫ് മാനസികമായി തങ്ങള്‍ക്കൊപ്പമാണെന്നും രാജിവെച്ച് പഴയ ജോസഫ് ഗ്രൂപ്പ് പുനരു്ജീവിപ്പിക്കാനാണ് തീരുമാനമെന്നും ഡോ. കെ.സി ജോസഫ് അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കകം സംസ്ഥാന സമിതി അംഗങ്ങളുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.