തെങ്ങ് കടപുഴകി വീണ് തൊഴിലുറപ്പ് സ്ത്രീകള്‍ മരിച്ചു

കൊടങ്ങല്ലൂര്‍: എടവിലങ്ങ് കുഞ്ഞയിനിയില്‍ തെങ്ങ് കടപുഴകി വീണ് തൊഴിലുറപ്പ് തൊഴിലാളികളായ രണ്ടു സ്ത്രീകള്‍ മരിച്ചു. ഇന്നു രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. തോട് വൃത്തിയാക്കുന്നതിനിടെയാണ് തെങ്ങു വീണ് ഇരുവരും കൊല്ലപ്പെട്ടത്.
എടവിലങ്ങ് കാര തളിയാഴ്ചയില്‍ വാസുദേവന്റെ ഭാര്യ തങ്കമണി (63), കാരയില്‍ രാജന്റെ ഭാര്യ പത്മാക്ഷി (70) എന്നിവരാണ് മരിച്ചത്. മൃതദേഹം കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍. രാവിലെ എട്ടരയോടെ പ്രദേശത്ത് നേരിയതോതില്‍ കാറ്റുവീശിയിരുന്നു.