ഇസ്രയേൽ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: മുഖ്യപ്രതികൾ ചണ്ഡീഗഡിൽ പിടിയിൽ
ശാരിക
കൊല്ലം: ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടികൾ തട്ടിയ കേസിൽ രണ്ടുപേർ പിടിയിലായി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് മുഖ്യപ്രതികളായ അരുൺ എസ്റ, മേരി ലോപ്പസ് എന്നിവരെ ചണ്ഡീഗഡിൽ നിന്ന് സാഹസികമായി കസ്റ്റഡിയിലെടുത്തത്.
തട്ടിപ്പിന് ശേഷം മൊബൈൽ ഫോണുകൾ പോലും ഉപയോഗിക്കാതെ ഒളിവിൽ പോയ പ്രതികളെ കണ്ടെത്തുന്നത് പോലീസിന് വലിയ വെല്ലുവിളിയായിരുന്നു. ഇതിനിടെ ഇവർ ഉത്തരേന്ത്യയിലേക്ക് കടന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചു. തുടർന്ന് ഹിമാചൽപ്രദേശ്, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ ക്യാമ്പ് ചെയ്താണ് അന്വേഷണ സംഘം തിരച്ചിൽ ഊർജ്ജിതമാക്കിയത്.
പോലീസ് എത്തിയെന്ന വിവരമറിഞ്ഞ് പ്രതികൾ മണാലിയിലെ ഒളിത്താവളത്തിൽ നിന്ന് ചണ്ഡീഗഡിലേക്ക് കടക്കുകയായിരുന്നു. എന്നാൽ ഇവരെ പിന്തുടർന്ന അന്വേഷണ സംഘം സെക്ടർ 17-ലെ ഡൗൺടൗൺ ഹോട്ടൽ പരിസരത്തു വെച്ച് പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇരുവരെയും വിശദമായി ചോദ്യം ചെയ്ത ശേഷം കൊല്ലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.
sdfsf

