ശബരിമലയിലെ കാണാതായ ദ്വാരപാലക പീഠം സ്പോൺസറുടെ ബന്ധുവിന്‍റെ വീട്ടിൽ കണ്ടെത്തി


 ഷീബ വിജയൻ 

പത്തനംതിട്ട I ശബരിമലയിൽ നിന്നും കാണാതായ ദ്വാരപാലക പീഠം കണ്ടെത്തി. പരാതി നൽകിയ സ്പോൺസറുടെ സഹോദരിയുടെ വീട്ടിൽ നിന്ന് ദേവസ്വം വിജിലൻസാണ് പീഠം കണ്ടെത്തിയത്. പീഠം കാണാനില്ലെന്ന് ദേവസ്വം സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയാണ് പരാതി നൽകിയത്. ഈ മാസം 13നാണ് ഇയാളുടെ സഹോദരിയുടെ വീട്ടിലേക്ക് പീഠം മാറ്റിയത്. വാസുദേവൻ എന്ന ജോലിക്കാരന്‍റെ വീട്ടിലാണ് ആദ്യം ഇത് സൂക്ഷിച്ചത്. കോടതി വിഷയത്തിൽ ഇടപെട്ടപ്പോൾ വാസുദേവൻ സ്വർണപീഠം ഉണ്ണികൃഷ്ണൻ പോറ്റിയെ തിരികെ ഏൽപ്പിച്ചു. 2021 മുതൽ ദ്വാര പാലക പീഠം വാസുദേവന്‍റെ വീട്ടിൽ ഉണ്ടായിരുന്നു.

article-image

swaswadsa

You might also like

Most Viewed