കലോത്സവത്തിന്റെ ഊട്ടുപുരയില്‍ ജയില്‍ ചപ്പാത്തിയും മത്സരിക്കാനെത്തുന്നു


കലോത്സവത്തിന്റെ ഊട്ടുപുരയില്‍ ഇത്തവണ ജയില്‍ ചപ്പാത്തിയും മത്സരിക്കാനെത്തുന്നു. എ ഗ്രേഡ് നേടി കിരീടം ചൂടാനാകുമെന്നാണ് ഈ മത്സരാര്‍ത്ഥിയുടെ പ്രതീക്ഷ. ഊട്ടുപുരയിലെ പ്രാതല്‍ ഇനത്തിലാണ് ജയില്‍ ചപ്പാത്തി മത്സരിക്കുന്നത്. വിപണിയില്‍ എ ഗ്രേഡ് നേടിയതോടെയാണ് ജയില്‍ ചപ്പാത്തിക്ക് ഊട്ടുപുരയില്‍ മത്സരിക്കാനായത്. ദിവസേന പതിനായിരക്കണക്കിന് ചപ്പാത്തികളാണ് വിറ്റഴിയുന്നത്. അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെയാണ് ചപ്പാത്തി മത്സരത്തിനൊരുങ്ങുന്നത്. 24ന് രാവിലെയാണ് ജയില്‍ ചപ്പാത്തിയുടെ മത്സരസമയം. 15000 പേരെയാണ് മത്സരം കാണാന്‍ പ്രതീക്ഷിക്കുന്നത്.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed