ബഹിരാകാശത്ത് നാസ വിരിയിച്ച ആദ്യപുഷ്പം

വാഷിംങ്ടണ്‍: ബഹിരാകാശ സ്ഥാപനമായ നാസയുടെ ശാസ്ത്രജ്ഞര്‍ ബഹിരാകാശത്ത് പൂവ് വിരിയിച്ചു. തെക്കു പടിഞ്ഞാറന്‍ അമേരിക്കയില്‍ വ്യാപകമായി കാണുന്ന സിന്നിയാസ് എന്ന പൂച്ചെടി ബഹിരാകാശ സംവിധാനത്തില്‍ വളർത്തിയെടുത്താണ് പൂ വിരിയിച്ചത്. ആദ്യമായി വിരിഞ്ഞ പൂവിന്റെ ചിത്രം ബഹിരാകാശ ശാസ്ത്രജ്ഞനായ സ്‌കോട്ട് കെല്ലി ട്വിറ്ററിലൂടെ പുറത്തുവിട്ടു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ വെജി ലാബിലെ കൃത്രിമ സംവിധാനത്തിലാണ് പുഷ്പം വിരിയിച്ചത്. ബഹിരാകാശത്തിനു സമാനമായ അന്തരീക്ഷത്തിലാണ് പരീക്ഷണം നടത്തിയത്.ആദ്യം ബഹിരാകാശ ശാസ്ത്രജ്ഞര്‍ ലാബില്‍ പ്രത്യേകതരം ചീര വളര്‍ത്താനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.