പോലീസ് അനാസ്ഥ: വാഹനമിടിച്ച് പെരുവഴിയിൽ കിടന്ന നാടോടി മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്ത് വാഹനമിടിച്ച് പെരുവഴിയിൽ കിടന്ന നാടോടി മരിച്ചു . കിഴക്കേക്കോട്ടയിലാണ് സംഭവം. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് നാടോടിയായ ആൾ അപകടത്തിൽപ്പെട്ടത്.ഇയാൾ അരമണിക്കൂറോളം റോഡിൽ കിടന്നു. ആംബുലൻസ് എത്തുന്നതുവരെ പൊലീസ് നിഷ്ക്രിയത്വം പാലിക്കുകയായിരുന്നു . ഗതാഗത കുരുക്ക് നീക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തിൽ ഇയാളുടെ കാൽ പൂർണമായി അറ്റിരുന്നു