ഇന്ത്യ-പാക് അതിര്‍ത്തിയില്‍ കൂടുതല്‍ ജാഗ്രതക്കായി ലേസര്‍ മതിലുകള്‍


ന്യൂഡല്‍ഹി: പത്താന്‍കോട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ കൂടുതല്‍ ജാഗ്രത പാലിക്കാൻ ഇന്ത്യ തീരുമാനിച്ചു. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ അഴിവേലിയില്ലാത്ത പ്രദേശങ്ങളില്‍ ലേസര്‍ മതിലുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നു. അഴിവേലികളില്ലാത്ത 40ല്‍ അധികം മര്‍മ്മപ്രധാന സ്ഥലങ്ങളിലാണ് ലേസര്‍ വേലികള്‍ സ്ഥാപിക്കുക. നദീകള്‍, നദീതടങ്ങള്‍ എന്നിവിടങ്ങളിലും ലേസര്‍ മതിലുകള്‍ നിര്‍മ്മിക്കും. നദികളുടെ നാടായ പഞ്ചാബിന്റെ അതിര്‍ത്തിപ്രദേശങ്ങളിലാവും ഏറ്റവും കൂടുതല്‍ ലേസര്‍ മതിലുകള്‍ നിര്‍മ്മിക്കുക. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനമെടുത്തതായാണ് റിപ്പോര്‍ട്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed