അനന്തുവിന് കണ്ണീരോടെ യാത്രാമൊഴി നൽകി നാട്


ഷീബ വിജയൻ 
മലപ്പുറം: ഷോക്കേറ്റ് മരിച്ച പത്താം ക്ലാസ് വിദ്യാർഥി അനന്തുവിന് കണ്ണീരോടെ യാത്രാമൊഴി നല്കി നാട്. അനന്തുവിന്‍റെ മൃതദേഹം കുട്ടിക്കുന്ന് ശ്മശാനത്തിൽ സംസ്കരിച്ചു. മണിമൂളി ക്രൈസ്റ്റ് കിംഗ് ഹയര്‍ സെക്കൻഡറി സ്‌കൂളിലാണ് ആദ്യം മൃതദേഹം പൊതുദര്‍ശനത്തിന് വച്ചത്. സ്‌കൂളിലെത്തിയ സുഹൃത്തുക്കളും അധ്യാപകരും അടക്കമുള്ളവര്‍ അനന്തുവിന് ആദരാഞ്ജലി അര്‍പ്പിച്ചു. തുടർന്നാണ് മൃതദേഹം വഴിക്കടവിലെ വീട്ടിലെത്തിച്ചത്. ബന്ധുക്കളും നാട്ടുകാരും അടക്കം നൂറ് കണക്കിന് ആളുകളാണ് അനന്തുവിനെ അവസാനമായി ഒരുനോക്കുകാണാന്‍ വീട്ടിലേക്ക് ഒഴുകിയെത്തിയത്.

article-image

aqSAsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed