മാസപ്പടി കേസിൽ സി എം ആർ എല്ലിന് ആശ്വാസം; ‘SFIO നൽകിയ ഉറപ്പ് പാലിച്ചില്ല’; ഡൽഹി ഹൈക്കോടതി


ഷീബ വിജയൻ

തിരുവന്തപുരം :മുഖ്യമന്ത്രിയുടെ മകൾ വീണാവിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സി എം ആർ എല്ലിന് ആശ്വാസം. എന്തുകൊണ്ട് കുറ്റപത്രം നൽകില്ലെന്ന ഉറപ്പ് പാലിച്ചില്ലെന്ന് കേന്ദ്രത്തോട് ഡൽഹി ഹൈക്കോടതി. ഡൽഹി ഹൈക്കോടതിയിൽ എസ്എഫ്ഐ ഒ നൽകിയ ഉറപ്പ് പാലിച്ചില്ലെന്ന് ജസ്റ്റിസ് സുബ്രഹ്മണ്യൻ പ്രസാദ് പറഞ്ഞു. ഇക്കാര്യം രേഖപ്പെടുത്തി വീണ്ടും കേസ് ചീഫ് ജസ്റ്റിസിന് തിരിച്ചയച്ചു. സിഎംആർഎൽ, എസ്എഫ്ഐഒയ്ക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹ‌ർജി പരിഗണിക്കുന്നതിനിടയിലാണ് വിമർശനം ഉയർന്നത്.

അന്വേഷണം തുടരുമെങ്കിലും, അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യില്ലെന്ന് എസ്എഫ്ഐഒ ഉറപ്പ് നൽകിയിരുന്നു എന്ന് ജസ്റ്റിസ് സുബ്രമണ്യ പ്രസാദ് പറഞ്ഞു. ഉറപ്പുകൾ രേഖാമൂലം ആയിരിക്കണം എന്നാണ് സുപ്രീം കോടതി പറഞ്ഞിട്ടുള്ളത്. എന്നാൽ ചിലപ്പോൾ അഭിഭാഷകർ നൽകുന്ന ഉറപ്പുകൾ കോടതികൾ മുഖവിലയ്ക്ക് എടുക്കാറുണ്ട് എന്ന് ഹൈക്കോടതി. എന്ത് കൊണ്ടാണ് എസ്എഫ്ഐഒ ഉറപ്പ് പാലിക്കാത്തത് എന്ന് ഡൽഹി ഹൈക്കോടതി ജഡ്ജി സുബ്രമണ്യം പ്രസാദ് ചോദിച്ചു.

article-image

Qsaadswewdaseradserwd

You might also like

Most Viewed