‘അൻവർ ഒറ്റയ്ക്ക് മത്സരിച്ചാലും ഇല്ലെങ്കിലും ഗുണംചെയ്യുക UDFന്’ ; രാഹുൽ മാങ്കൂട്ടത്തിൽ

ഷീബ വിജയൻ
തിരുവന്തപുരം:അൻവർ തലവേദന സൃഷ്‌ടിക്കുന്നത് സിപിഐഎമ്മിനും എൽഡിഎഫിനുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സിപിഐഎമ്മിന് വേണ്ടി ഒൻപത് വർഷക്കാലം പണിയെടുത്തയാളാണ് അൻവർ. നിലമ്പൂർ അടിയുറച്ച കോൺഗ്രസ് മണ്ഡലമാണ്. ചോദ്യങ്ങൾ ഉണ്ടാകേണ്ടത് എൽഎഫിനോടാണ്. പി വി അൻവർ എൽഡിഎഫിന്റെ എംഎൽഎയായി രാജിവച്ചയാളാണ്.
അൻവർ ഒറ്റയ്ക്ക് മത്സരിച്ചാലും ഇല്ലെങ്കിലും ഗുണംചെയ്യുക UDFന്. മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ്. പി വി അൻവർ അടക്കം യുഡിഎഫിലെ നിലപാടുകൾക്കൊപ്പം നിൽക്കുന്ന ആർക്കും പാർട്ടിയിലേക്ക് വരാം. ഒരു മാസം എന്നത് ഒരു വലിയ കലയാളവല്ല. യുഡിഎഫ് മത്സരിക്കുന്നത് ജയിക്കാനാണ്. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.
യുഡിഎഫ് ജയം ഉറപ്പാണ്. യുഡിഎഫിന്റെ വിജയത്തിന് അൻവർ ഘടകമല്ല. ജനങ്ങളാണ് ഘടകം. ജനം ഒരാളെ ജയിപ്പിക്കാൻ തീരുമാനിച്ചാൽ അവരെ ജയിക്കൂ. അത് മാറ്റാൻ കഴിയില്ല. ജനം തീരുമാനിച്ചതിന്റെ റിസൾട്ട് കിട്ടിയാളാണ് ഞാൻ. നിലമ്പൂരിൽ ആര്യാടൻ തന്നെ വിജയിക്കുമെന്നും രാഹുൽ പറഞ്ഞു.
DXFGDDSFDDSF