ആർ ശങ്കറിനെ റാഞ്ചിയ ബിജെപി ക്കാർ കരുണാകരനേയും റാഞ്ചുമോ എന്ന് ഭയമുണ്ട്: പത്മജ വേണുഗോപാല്‍

കൊച്ചി: കോണ്‍ഗ്രസ് നേതാവും അച്ഛനുമായ കെ കരുണാകരനെയും ബിജെപി റാഞ്ചുമോ എന്ന് ഭയപ്പെടുന്നതായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍. ദോഹയില്‍ ഇന്‍കാസ് തൃശ്ശൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലാണ് പത്മജയുടെ പരാമര്‍ശം.തന്റെ അച്ഛന്‍ തികഞ്ഞ ഒരു മതവിശ്വാസിയായിരുന്നു. എല്ലാ മാസവും ഒന്നാം തിയ്യതി ഗുരുവായൂരിലെത്തുന്ന ഒരു വിശ്വാസിയാണ് കെ. കരുണാകരന്‍. കെ.പി.സി.സി പ്രസിഡന്റായിരുന്ന ആര്‍. ശങ്കറിനെ റാഞ്ചുന്ന ബി.ജെ.പിക്കാര്‍ കെ. കരുണാകരനെയും റാഞ്ചുമോ എന്ന ഭയം തനിക്കുണ്ട്. ആര്‍.ശങ്കറിനെ ബി.ജെ.പിക്കാര്‍ സ്വന്തമാക്കാന്‍ ശ്രമിക്കുമ്പോഴും അദ്ദേഹത്തിന്റെ കുടുംബത്തെ തട്ടിയെടുക്കാന്‍ ബി.ജെ.പിക്ക് സാധിച്ചില്ല എന്നും പത്മജ പറഞ്ഞു.വെളളാപ്പള്ളിയുടേതല്ല എസ്.എന്‍.ഡി.പിയെന്നും യോഗത്തിന്റെ പിതൃത്വം ഏറ്റെടുക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നത്. .എന്നാല്‍ കെ.പി.സി.സി പ്രസിഡന്റും കോണ്‍ഗ്രസും എടുക്കുന്ന നിലപാടുകള്‍ എസ്.എന്‍.ഡി.പിക്ക് എതിരല്ലെന്നും പത്മജ പറഞ്ഞു.