56ാമത് സംസ്ഥാന സ്കൂൾ കലത്സവത്തിന്‍റെ മത്സരക്രമമായി


തിരുവനന്തപുരം : 56ാമത് സംസ്ഥാന സ്കൂൾ കലത്സവത്തിന്‍റെ മത്സരക്രമമായി. 15 വേദികളിലാണ് കലാമത്സരങ്ങൾ നടക്കുന്നത്. ബാന്‍ഡ്മേളത്തിനായി വേദി 19ഉം തയ്യാറാക്കിയിട്ടുണ്ട്. പുത്തരിക്കണ്ടം മൈതാനമാണ് പ്രധാനവേദി.

പുത്തരിക്കണ്ടം പൂജപ്പുര മൈതാനം, വഴുതക്കാ‌ട് ഗവ.വിമൺസ് കോളെജ് ഓഡിറ്റോറിയം, വിജെടി ഹാൾ, സെന്‍റ്. ജോസഫ് എച്ച്എസ്എസ് ഓഡിറ്റോറിയം, ഗവ.ഗേൾസ് എച്ച്എസ്എസ് കോട്ടൺഹിൽ, എസ്എംവി മോഡൽ എച്ച്എസ്എസ്, ഗവ. ഗേൾസ് വിഎച്ച്എസ്എസ് മണക്കാട്, ഗവ. എൽപിഎസ് കോട്ടൺഹിൽ, ഗവ. മോഡൽ എച്ച്എസ് എൽപിഎസ് തൈക്കാട്, ഹോളിഏഞ്ചൽസ് എച്ച്എസ്എസ്, പബ്ലിക് ലൈബ്രറി, സ്വാതി തിരുനാൾ സംഗീത കോളെജ്, ഗവ. ഗേൾസ് എച്ച്എസ്എസ് കോട്ടൺഹിൽ, ശിശുക്ഷേമ സമിതി ഹാൾ  എന്നിവ‍യാണ് യഥാക്രമം 15 വേദികൾ. ബാൻഡ് മേളത്തിന് പട്ടം സെന്‍റ് മേരീസ് എച്ച്എസ്എസാണ് വേദിയാകുന്നത്.

ചിലങ്ക, നടനം, മയൂരം, തരംഗിണി, യവനിക, വാനമ്പാടി, മുദ്ര, നാദം നിലാവ്, കേളി, മഴവില്ല്, തളിര്, മണിവീണ, താളം, ഗീതം, മേളം എന്നിങ്ങനെയാണ് വേദികൾക്ക് പേര് നൽകിയിരിക്കുന്നത്. വേദി ഏഴായ മുദ്രയിൽ അറബിക് കലോത്സവവും വേദി എട്ടായ നാദത്തിൽ സംസ്കൃത കലോത്സവവും നടക്കും. 19 ചൊവ്വാഴ്ച ഉദ്ഘാടന സമ്മേളനത്തോടെ കലോത്സവത്തിന് തുടക്കമാകും. ഒമ്പത് മണി മുതലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed