ചൈനീസ് പൈപ്പുകള്‍ കെട്ടിടസുരക്ഷയെ ബാധിക്കുമെന്ന് നിര്‍മാണ കമ്ബനികള്‍

ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന പൈപ്പുകള്‍ കെട്ടിടസുരക്ഷയെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി സ്റ്റീല്‍ പൈപ്പ് നിര്‍മാണ കമ്ബഹനികള്‍. ചെറുകിട വ്യവസായികളുടെ നിലനില്‍പ്പും ഉപഭോക്താക്കളുടെ സുരക്ഷയെയും ബാധിക്കുന്ന ചൈനീസ് നിര്‍മിത പൈപ്പുകളുടെ ഇറക്കുമതി തടയകണമെന്ന് ചെറുകിട നിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നു. സ്റ്റീല്‍ പൈപ്പുകളുടെ ബലം ഉറപ്പുവരുത്താന്‍ ഹോട്ട് റോളിംഗും, കോള്‍ഡ് റോളിംഗും നടത്തി ഐഎസ്‌ഐ മുദ്രയോടെയാണ് ഇന്ത്യയില്‍ സ്റ്റീല്‍ പൈപ്പുകള്‍ വിപണിയിലെത്തുന്നത്. ഇവ പ്രധാനമായും ഉപയോഗിക്കപ്പെടുന്നത് കെട്ടിട നിര്‍മാണത്തിനും മറ്റുമാണ്. എന്നാല്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത് ഇന്ത്യന്‍ വിപണിയിലെത്തുന്നവ വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെ വിലക്കുറവിലാണ് വിറ്റഴിക്കുന്നത്.
താല്‍ക്കാലിക ലാഭത്തിന് ഇത്തരം സ്റ്റീല്‍ പൈപ്പുകള്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ വലിയ സുരക്ഷാ ഭീഷണിയാണ് നേരിടുന്നതെന്ന് കോട്ടയത്തെ സ്റ്റീല്‍ പൈപ്പ് ചെറുകിട നിര്‍മാതാക്കള്‍ പറയുന്നു. മൊത്തവിപണനം നടത്തുന്നവര്‍ ഭീമമായ ലാഭത്തിനായി ഇന്ത്യന്‍ ചൈനീസ് പൈപ്പുകളുടെ സുരക്ഷയും ഗുണനിലവാരവും ഇന്ത്യന്‍ നിര്‍മാതാക്കളുടെ കൂടി ബാധ്യതയാകുന്നു. സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന ചൈനീസ് സ്റ്റീല്‍ പൈപ്പുകളുടെ ഇറക്കുമതി തടയണമെന്നാണ് ചെറുകിട സ്റ്റീല്‍ പൈപ്പ് നിര്‍മാതാക്കളുടെ ആവശ്യം.