ഷിരൂരിൽ കണ്ടെത്തിയ മൃതദേഹം അർജുന്റെത് ആകില്ല ; കൂടുതൽ ജീർണിച്ചിട്ടില്ല’: ഈശ്വർ മാൽപെ


ഷിരൂരിൽ കണ്ടെത്തിയ മൃതദേഹം അർജുന്റെത് ആകില്ലെന്ന് മുങ്ങൽ വിദഗ്ദൻ ഈശ്വർ മാൽപെ. ഷിരൂരിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം മുൻപ് പ്രദേശത്ത് നിന്ന് മത്സ്യ തൊഴിലാളിയെ കടലിൽ കാണാതായിരുന്നു. മൃതദേഹം ഇയാളുടേതാകാമെന്ന് ഈശ്വർ മാൽപെ പറഞ്ഞു.

മൃതദേഹം മൂന്ന് ദിവസം മുൻപ് കടലിൽ പോയ ഒറീസ സ്വദേശിയുടേതെന്ന് സംശയം. മൃതദേഹം കൂടുതൽ ജീർണിച്ചിട്ടില്ലെന്നും കരയ്ക്ക് എത്തിച്ചിട്ടില്ലെന്നും ഈശ്വർ മാൽപെ പറഞ്ഞു. ഷിരൂർ -ഹോന്നവാര കടലോരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാലിൽ വല കുടുങ്ങിയ നിലയിലാണ് മൃതദേഹം. മത്സ്യത്തൊഴലാളികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല.
അർജുൻ ഉൾപ്പെടെ മൂന്ന് പേരുടെ മൃതദേഹമാണ് ഷിരൂർ മണ്ണിടിച്ചിലിൽ കിട്ടാനുള്ളത്.

article-image

erererer34we3423

You might also like

  • Lulu Exchange
  • Straight Forward

Most Viewed