കളിക്കുന്നിതിനിടെ മതിലിടിഞ്ഞ് വീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യംകളിക്കുന്നിതിനിടെ മതിലിടിഞ്ഞ് വീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം


തൃശൂരിൽ ഏഴു വയസുകാരി മതിലിടിഞ്ഞ് വീണ് മരിച്ചു. വെങ്കിടങ്ങ് തൊട്ടിപ്പറമ്പിൽ കാർത്തികേയൻ ലക്ഷ്മി ദമ്പതികളുടെ മകൾ ദേവി ഭദ്രയാണ് മരിച്ചത്. പഴക്കമേറിയ മതിലിന്റെ താഴെ കളിച്ചു കൊണ്ടിരുന്നപ്പോൾ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. കുട്ടിയെ തൃശൂർ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്ന് രാവിലെയായിരുന്നു സംഭവം. കുടുംബ ക്ഷേത്രത്തിൽ ഉത്സവത്തിന് പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു കുട്ടിയും കുടുംബവും. മൃതദേഹം അമല ആശുപത്രിയിൽ‌ സുക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. മേച്ചേരിപ്പടി ശങ്കരനാരായണ എൽ.പി.സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് ദേവി ഭദ്ര.

article-image

ASFDDFSDS

You might also like

  • Straight Forward

Most Viewed